സെന്റ് അലോഷ്യസ് സ്കൂൾ-ബീച്ച് റോഡ് നിർമാണത്തിനു തുടക്കം
1461490
Wednesday, October 16, 2024 6:02 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ സെന്റ് അലോഷ്യസ് സ്കൂൾ - ബീച്ച് റോഡ് നിർമാണത്തിനു തുടക്കമായി. 63.20 ലക്ഷം രൂപ ചെലവിൽ ബിഎം- ബിസി നിലവാരത്തിൽ പൊതുമരാമത്ത് വകുപ്പാണ് നിർമാണം. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പരിധിയിലുള്ള 25 റോഡുകളും അതിന്റെ ആറു പാർശ്വ റോഡുകളുമുൾപ്പെടെ 31 റോഡുകളുടെ നിർമാണത്തിന് 25 കോടി രൂപയാണ് അനുവദിച്ചത്. ഇതിലുൾപ്പെട്ട 900 മീറ്റർ നീളം വരുന്ന റോഡിന്റെ നിർമാണത്തിനാണ് ഇപ്പോൾ തുടക്കമായത്.
എച്ച്. സലാം എംഎൽഎ നിർമാണോദ്ഘാടനം നിർവഹിച്ചു. 30-ാം നമ്പർ അങ്കണവാടിക്ക് സമീപം ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. ഷീജ, അംഗം റാണി ഹരിദാസ്, പൊതുമരാമത് അസി.എൻജിനിയർ എസ്. ബിനുമോൻ എന്നിവർ പ്രസംഗിച്ചു.