ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, October 16, 2024 6:02 AM IST
മാ​ന്നാ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് മു​ൻ​പി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നി​ത്ത​ല അ​തു​ൽ ഭ​വ​നി​ൽ അ​തു​ൽ ര​മേ​ശ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽനി​ന്നു വീ​ട്ടി​ലേ​ക്കു വ​രു​ന്നവ​ഴി​യി​ൽ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​ക്ക് മു​ൻ​പി​ൽ എ​ത്തി വാ​ഹന​ത്തി​ൽനി​ന്ന് ഇ​റ​ങ്ങി ന​ഗ്ന​താപ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.


ഈ ​സ​മ​യം ഭ​യ​ന്ന് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി വി​വ​രം ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. എ​സ്ഐ എ​സ്. അ​ഭി​രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക്കെ​തി​രേ അ​ടി​പി​ടി​യു​ൾ​പ്പെ​ടെ​യു​ള​ള കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.