ജോലിയോടൊപ്പം ഡോക്ടറുടെ 12 മണിക്കൂര്‍ ഉപവാസസമരം
1461488
Wednesday, October 16, 2024 6:02 AM IST
ചെങ്ങന്നൂര്‍: ജോലി ചെയ്ത് ഡോക്ടര്‍ ഒരു ദിവസത്തെ ഉപവാസസമരം നടത്തി. കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി മരണപ്പെട്ട യുവ വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഐഎംഎ സംസ്ഥാന ഹെഡ് ക്വാര്‍ട്ടേഴ്സ് ജോയിന്റ് സെക്രട്ടറി കൂടിയായ ചെങ്ങന്നൂര്‍ ഡോക്ടര്‍ ഉമ്മന്‍സ് ഐ ക്ലിനിക് ഉടമ ഡോ. ഉമ്മന്‍ വര്‍ഗീസ് സമരരംഗത്ത് എത്തിയത്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടാണ് ഡോക്ടര്‍ ഉപവാസ സമരം നടത്തിയത്. നഗരസഭ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ ഡോ. ഉമ്മന്‍ വര്‍ഗീസിന് നാരങ്ങാനീര് നല്കി സമരം അവസാനിപ്പിച്ചു.