പോക്സോകേസില്‍ യുവാവിന് 34 വര്‍ഷം തടവും പിഴയും
1461500
Wednesday, October 16, 2024 6:02 AM IST
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 34 വര്‍ഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ.
പട്ടണക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുന്നത്ത് രോഹിത് വിശ്വ(അപ്പു-27)ത്തിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്.
2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത വരുത്തിയ യുവാവ് ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്നുറപ്പാക്കി വീട്ടിനുള്ളില്‍ കയറി പെണ്‍കുട്ടിയെ ബലമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. തുടര്‍ന്നും മറ്റൊരു ദിവസം അതിക്രമം ആവര്‍ത്തിച്ചു.
പഠനത്തില്‍ പിന്നാക്കം പോയ കുട്ടിയുടെ കൗണ്‍സലിംഗി ലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗണ്‍സലിംഗ് നടത്തിയ അധ്യാപികയാണ് വിവരം പോലീസില്‍ അറിയിച്ചത്.
പട്ടണക്കാട് സ്റ്റേഷന് ഓഫീസറായിരുന്ന ആര്.എസ്. ബിജു അന്വേഷണം നടത്തി ഡിവൈഎസ്പി ടി.ബി. വിജയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്ത്തികേയന്, അഡ്വ.വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.