ബാങ്കുകളുടെ കര്‍ഷകദ്രോഹ നടപടി അവസാനിപ്പിക്കണം: കര്‍ഷക കോണ്‍ഗ്രസ്
1460858
Monday, October 14, 2024 2:48 AM IST
ആലപ്പുഴ: സര്‍വീസ് സഹകരണ ബാങ്കുകളിലും നാഷണലൈസ്ഡ് ബാങ്കുകളിലും കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകള്‍, കാര്‍ഷിക സ്വര്‍ണ പണയ വായ്പകള്‍ എന്നിവ മുഴുവന്‍ തുകയും അടച്ചാല്‍ മാത്രമേ പുതുക്കുകയുള്ളൂവെന്നും അല്ലാത്തപക്ഷം വായ്പയിന്മേലുള്ള നാലു ശതമാനം സബ്സിഡിത്തുക അനുവദിക്കുകയില്ലെന്നുമുള്ള ബാങ്കുകളുടെ തീരുമാനം കര്‍ഷകരോടു കാട്ടുന്ന കടുത്ത വഞ്ചനയാണെന്ന് കര്‍ഷക കോണ്‍ഗ്രസ്.
അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, കുട്ടനാട് എന്നീ സംയുക്ത നിയോജക മണ്ഡലം കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ ആരോപണവുമായി രംഗത്തെത്തിയത്.ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു തോമസുകുട്ടി മുട്ടശേരി അധ്യക്ഷത വഹിച്ചു.