സ്കൂള്‍ ബസ് പാടത്തേക്കു മറിഞ്ഞു
1461088
Tuesday, October 15, 2024 12:20 AM IST
ചെങ്ങന്നൂര്‍: കാറിന് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡില്‍നിന്നു നിയന്ത്രണം വിട്ട സ്കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു. വൻ അപകടം ഒഴിവായി. കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് വിദ്യാപീഠം സ്കൂൾ ബസ് ആണ് മറിഞ്ഞത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ചെങ്ങന്നൂർ - കോടുകുളഞ്ഞി - മാവേലിക്കര റോഡിൽ തയ്യിൽപ്പടിക്കു സമീപം മാമ്പ്ര പാടത്തേക്കാണ് മറിഞ്ഞത്. സ്കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന 29 വിദ്യാര്‍ഥികളാണ് അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത്.
സമീപവാസികളും നാട്ടുകാരും ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ കുട്ടികളെയും ഡ്രൈവറെയും കൊല്ലകടവിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി രാത്രിയോടെ വിട്ടയച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.