സുവർണജൂബിലി ആഘോഷിച്ചു
1461090
Tuesday, October 15, 2024 12:20 AM IST
ചേര്‍ത്തല: പുത്തനങ്ങാടി പാലൂത്തറ പള്ളി സെന്റ് മേരീസ് കോൺവന്റിന്റെയും കോൺവന്റിലെ അംഗമായ സിസ്റ്റര്‍ ലിസാ കുര്യൻ സിഎംസിയുടെയും സുവർണജൂബിലി ആഘോഷം വിവിധ പരിപാടികളോടെ നടത്തി. കോൺവന്റിൽ നടന്ന ദിവ്യബലിക്ക് മുട്ടം ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് വിളംബര റാലി നടത്തി. പൊതുസമ്മേളനത്തിൽ സിഎംസി മദർ പ്രൊവിൻഷ്യാൾ സിസ്റ്റര്‍ ലിറ്റിൽ ഫ്ലവർ സിഎംസി അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ഫൊറോന വികാരി ഫാ. പീറ്റർ കണ്ണമ്പുഴ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. അനിൽ കിളിയേലിക്കുടി, ഫാ. ജെറ്റോ തോട്ടുങ്കൽ, ഫാ. സാബു കണ്ണാടംവീട്, സൈബു പുത്തൻവീട്, സിസ്റ്റർ ടെസ്ലിൻ, അഡോൺ സൈബു എന്നിവർ പ്രസംഗിച്ചു.