ആര്‍ച്ച്ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണം
1461497
Wednesday, October 16, 2024 6:02 AM IST
ചെങ്ങന്നൂര്‍: ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍ച്ച് ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണം ചെങ്ങന്നൂര്‍ വൈദിക ജില്ലയിലെ ഇരമത്തൂര്‍ പള്ളില് നടത്തി. ഫാ. ജോഷ്വ കുറ്റിയില്‍ ഒഐസി അനുസ്മരണ പ്രഭാഷണം നടത്തി.
എംസിഎ ഭദ്രാസന പ്രസിഡന്റ് ജോര്‍ജ്കുട്ടി പുത്തൂര്‍ അധ്യക്ഷത വഹിച്ചു. കെഎംആര്‍എം അവാര്‍ഡ് വിതരണം ചെയ്തു. ഫാ. സില്‍വസ്റ്റര്‍ തെക്കേടത്ത്, ഫാ. ജയിന് തെങ്ങുവിള, ഫാ. ക്രിസ്റ്റി ചരുവിള, ഫാ. ജോര്‍ജ് കോട്ടപ്പുറം, അഡ്വ. അനില്‍ ബാബു, പി.ജെ. ആന്റണി, സഞ്ജീവ് മാരൂര്‍, സുബീഷ് ബെന്നി എന്നിവര്‍ പ്രസംഗിച്ചു.