ബൈബിൾ കലോത്സവം: മല്ലപ്പള്ളി മേഖലയ്ക്ക് ഒന്നാം സ്ഥാനം
1461071
Tuesday, October 15, 2024 12:08 AM IST
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിലെ ഒന്പത് വൈദിക മേഖലയിലെ സൺഡേസ്കൂൾ കുട്ടികളുടെ ബൈബിൾ കലോത്സവം മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു.
54 പോയിന്റോടെ മല്ലപ്പള്ളി മേഖല തുടർച്ചയായ രണ്ടാംതവണയും ചാമ്പ്യന്മാരായി. മേഖലാതലത്തിൽ രണ്ടാം സ്ഥാനം 52 പോയിന്റോടെ തിരുവല്ല കരസ്ഥമാക്കി. റാന്നി മേഖല മൂന്നാം സ്ഥാനം നേടി. ഇടവക തലത്തിൽ തിരുമൂലപുരം സെന്റ് മേരീസ് പള്ളിക്ക് 25 പോയിന്റ് ലഭിച്ചു.
ചെങ്ങരൂർ ഇടവക 21 പോയിന്റോടെ രണ്ടാം സ്ഥാനവും മല്ലപ്പള്ളി, കളമ്പാല ഇടവകകൾ 16 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ സമ്മാനിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം ഫാ. സ്കറിയ വട്ടമറ്റം നിർവഹിച്ചു. ഫാ. സന്തോഷ് അഴകത്ത്, ഫാ. വർഗീസ് ചാമക്കാലയിൽ, സിസ്റ്റർ അലീന എസ്ഐസി തുടങ്ങിയവർ പ്രസംഗിച്ചു.