വാതരോഗദിനം: ബിലീവേഴ്സ് ആശുപത്രിയിൽ ബോധവത്കരണം
1461073
Tuesday, October 15, 2024 12:08 AM IST
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി റുമറ്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വാതരോഗ ബോധവത്കരണ ക്ലാസുകൾ നടന്നു.
ആശുപത്രി സിഇഒ ഡോ. ജോർജ് ചാണ്ടി മറ്റീത്ര പരിപാടി ഉദ്ഘാടനം ചെയ്തു. റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്യൂണോളജി വിഭാഗം മേധാവി ഡോ. വിഷ്ണു എസ്. ചന്ദ്രൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിയ തെരേസ ജോസ്, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ജ്യോതി എസ്. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.