സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം; രണ്ട് ഓട്ടോറിക്ഷകൾ കൈമാറി
1461066
Tuesday, October 15, 2024 12:08 AM IST
പത്തനംതിട്ട: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി പട്ടികജാതിവികസന വകുപ്പിന്റെ ദുര്‍ബലവിഭാഗ പുനരധിവാസത്തില്‍ ഉള്‍പ്പെട്ട 100 ശതമാനം സബ്സിഡി നല്കുന്ന സ്വയംതൊഴില്‍ പദ്ധതി പ്രകാരം വാങ്ങിയ രണ്ട് പാസഞ്ചര്‍ ഓട്ടോകളുടെ ഫ്ളാഗ് ഓഫ് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു.
അതിക്രമ നിരോധനനിയമവുമായി ബന്ധപ്പെട്ട ബോധവത്കരണ സെമിനാറിന്റെയും വൃക്ഷത്തൈ വിതരണത്തിന്റെയും ബ്ലോക്കുതല ഉദ്ഘാടനവും നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സാം പി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ആര്. അനീഷ, ലീഗല്‍ കൗണ്‍സിലര്‍ ഗോപിക ഇടമുറിയില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ്. വിജയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.