തണ്ണിത്തോട്ടിൽ എക്യുമെനിക്കൽ പ്രാർഥനാ കൂട്ടായ്മ
1461070
Tuesday, October 15, 2024 12:08 AM IST
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെ ആഭിമുഖ്യത്തിൽ വിവിധ സഭകളുടെ ഒത്തുചേരലും എക്യുമെനിക്കൽ പ്രാർഥനാ കൂട്ടായ്മയും തണ്ണിത്തോട് ബഥേൽ മാർത്തോമ്മ പള്ളിയിൽ നടന്നു. കെസിസി ക്ലർജി കമ്മീഷൻ ചെയർമാൻ ഫാ. ജോൺ പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു.
മലങ്കര കത്തോലിക്കാ സഭ പത്തംതിട്ട രൂപത പ്രൊക്കുറേറ്റർ ഫാ. ഏബ്രഹാം മേപ്പുറത്ത് വചനശുശ്രൂഷ നിർവഹിച്ചു. കെസിസി സോൺ പ്രസിഡന്റ് റവ. ഡെയിൻസ് പി. സാമുവേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഫാ. ഒ.എം. ശാമുവേൽ, ഫാ. എബി എ. തോമസ്, ഫാ. സി.എം. പ്രിൻസ്, റവ. ആന്റോ അച്ചൻകുഞ്ഞ്, ഫാ. സിനോയ് ടി. തോമസ്, ഡീക്കൻ ജെറിൻ കെ. മാത്യു, സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൻ.എം. മത്തായി, ജോയിക്കുട്ടി ചേടിയത്ത്, കെ.വി. സാമുവേൽ, ഇടിച്ചാണ്ടി മാത്യു, പ്രിൻസി ഗോസ്, റൂബി സ്കറിയ, ഷിജു മാത്യു, ജോൺ അയിന വിളയിൽ, ടി.എം. വർഗീസ്, കെ.റ്റി. സാമുവേൽ കുളത്തിങ്കൽ, കെ.ജി. പൊന്നച്ചൻ, ജോയൽ പി. ജിജി എന്നിവർ പ്രസംഗിച്ചു.