21 -ാം വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധം
1454848
Saturday, September 21, 2024 3:04 AM IST
പത്തനംതിട്ട: നഗരത്തിലെ 21 -ാം വാർഡിനോടുള്ള അവഗണനയിൽ വാർഡ് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ പ്രതിഷേധിച്ചു. വാർഡ് പ്രദേശങ്ങളായ മദീന മുരുപ്പ്, മൽബറി ജംഗ്ഷൻ, കുഴിത്തുറ റോഡ് ഭാഗം, മാടപ്പള്ളിപ്പടി, ഹൈദരാലി റോഡ് ഭാഗം എന്നിവിടങ്ങളിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷവും റോഡുകളുടെ സ്ഥിതി ശോചനീയവുമാണ്. തെരുവ് വിളക്കുകൾ ഭൂരിപക്ഷവും പ്രകാശിക്കുന്നില്ലെന്നും കൺവൻഷൻ കുറ്റപ്പെടുത്തി. പരിഹാരം ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ഡിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ, മുൻ പ്രസിസന്റ് അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് ഭാരവാഹികളായ പി.കെ. ഇക്ബാൽ,
അജിത് മണ്ണിൽ, സജു ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസർ മുഹമ്മദ്, വാർഡ് പ്രസിഡന്റ് നജിം രാജൻ, ബൂത്ത് പ്രസിഡന്റ് സാമുവൽകുട്ടി, അജ്മൽ കരിം, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. പുതിയ വാർഡ് പ്രസിഡന്റായി നജിം രാജനെ തെരഞ്ഞെടുത്തു.