ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന് വ്യാ​ജ​ ചി​ത്ര​മു​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ച്ച മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, September 22, 2024 2:57 AM IST
കൂ​ട​ല്‍: ഇ​ഞ്ച​പ്പാ​റ പ്ര​ദേ​ശ​ത്ത് ക​ടു​വ ഇ​റ​ങ്ങി​യ​താ​യി വ്യാ​ജ ചി​ത്രം സൃ​ഷ്ടി​ച്ച് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പ​ിച്ച് പ്ര​ദേ​ശ വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ മൂ​ന്ന് യു​വാ​ക്ക​ളെ കൂ​ട​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി.

പാ​ടം മാ​തൃ​ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. കൂ​ട​ല്‍ അ​തി​രു​ങ്ക​ല്‍ പാ​ക്ക​ണ്ടം നി​ര​വേ​ല്‍ വീ​ട്ടി​ല്‍ ആ​ത്മ​ജ് (20), മ​നു ഭ​വ​നി​ല്‍ അ​രു​ണ്‍ മോ​ഹ​ന​ന്‍ (32), ഹ​രി​പ്പാ​ട് ന​ങ്യാ​ര്‍​കു​ള​ങ്ങ​ര ആ​ദ​ര്‍​ശ് ഭ​വ​നി​ല്‍ ആ​ദ​ര്‍​ശ് (27) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍ ബ​ന്ധു​ക്ക​ളാ​ണ്.


വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് വ്യാ​ജ​ചി​ത്രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​ത് പ്ര​ദേ​ശ​ത്തു ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി പ​ര​ത്തി​യ​തി​നേ​ത്തു​ട​ര്‍​ന്ന് പാ​ടം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കൂ​ട​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്.