റോ​യ് മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി നാ​ളെ
Saturday, September 21, 2024 3:04 AM IST
റാ​ന്നി: മു​ള​മൂ​ട്ടി​ൽ റോ​യ് മാ​ത്യു കോ​ര്‍ എ​പ്പി​സ്കോ​പ്പ​യു​ടെ വൈ​ദി​ക ജീ​വി​ത​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ രാ​വി​ലെ 9.30ന് ​റാ​ന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ പ​ള്ളി​യി​ൽ ന​ട​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മെ​റി​റ്റ് അ​വാ​ര്‍​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ർ​വ​ഹി​ക്കും. ക്നാ​നാ​യ സ​മു​ദാ​യ മെ​ത്രാ​പ്പൊ​ലീ​ത്ത കു​റി​യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

1974 സെ​പ്റ്റം​ബ​ർ 22നു ​റാ​ന്നി വ​ലി​യ​പ​ള്ളി​യി​ൽ ഏ​ബ്ര​ഹാം മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ് പൗ​രോ​ഹി​ത്യ പ​ദ​വി​യി​ലേ​ക്ക് ഫാ. ​റോ​യ് മു​ള​മൂ​ട്ടി​ലി​നെ ഉ​യ​ർ​ത്തി​യ​ത്. ക്‌​നാ​നാ​യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി അ​ഞ്ചു​വ​ർ​ഷം സേ​വ​നം ചെ​യ്തു‌. 1995-ൽ ​ഏ​ബ്ര​ഹാം മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത മി​ഷ​ൻ ഡ​യ​റ​ക്‌​ട​റാ​യി നി​യ​മി​ച്ചു. ക്നാ​നാ​യ യു​വ​ജ​ന സ​മാ​ജം പ്ര​സി​ഡ​ന്‍റാ​യി മൂ​ന്നു​വ​ർ​ഷം സേ​വ​നം ചെ​യ്തു.


ക്നാ​നാ​യ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ഒ​ന്പ​തു വ​ർ​ഷ​വും വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റാ​യി 11 വ​ർ​ഷ​വും റാ​ന്നി ക്നാ​നാ​യ ക​ൺ​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി 12 വ​ർ​ഷ​വും സേ​വ​നം ചെ​യ്തു‌. 2009-ൽ ​കോ​ർ എ​പ്പി​സ്കോ​പ്പ പ​ട്ട​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു.​നി​ല​വി​ൽ ക്നാ​നാ​യ സ​ഭ​യു​ടെ മു​ഖ്യ മാ​സി​ക​യാ​യ "ക്നാ​നാ​യ ദീ​പം' ചീ​ഫ് എ​ഡി​റ്റ​റാ​ണ്.

റാ​ന്നി മേ​ഖ​ല കെ​സി​സി പ്ര​സി​ഡ​ന്‍റ്, റാ​ന്നി എ​ക്യു​മെ​നി​ക്ക​ൽ പ്ര​സി​ഡ​ന്‍റ്, റാ​ന്നി സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, നി​ല​യ്ക്ക​ൽ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചു​വ​രു​ന്നു. പ​രേ​ത​രാ​യ എ.​ഒ. മാ​ത്യു-​ത​ങ്ക​മ്മ മാ​ത്യു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശോ​ഭ​ന റോ​യി. മ​ക്ക​ള്‍: റോ​ഷ​ന്‍ റോ​യി മാ​ത്യു, റി​യു കു​ര്യ​ന്‍ റോ​യി, ര​മ്യ മ​റി​യം റോ​യി.