കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ദി​ശാ​ബോ​ധ​മി​ല്ല: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ
Saturday, July 27, 2024 3:13 AM IST
പ​ത്ത​നം​തി​ട്ട: ദി​ശാ​ബോ​ധ​മി​ല്ലാ​ത്ത സ​ര്‍​ക്കാ​രു​ക​ളാ​ണ് കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​സം​ഗ​മം പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷാ​നി​മോ​ൾ.

ജ​ന​ങ്ങ​ളെ എ​ങ്ങ​നെ ദ്രോ​ഹി​ക്കാ​മെ​ന്ന് ദി​വ​സ​വും ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സ​ര്‍​ക്കാ​രു​ക​ളാ​ണ് കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഭ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും കേ​ര​ള​ത്തി​ന് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണെ​ന്നും ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ പ​റ​ഞ്ഞു.


പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, എം.​എം. ന​സീ​ര്‍, പ​ഴ​കു​ളം മ​ധു, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.