കൊല്ലമുള വില്ലേജിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു
1451270
Saturday, September 7, 2024 3:00 AM IST
റാന്നി: കൊല്ലമുള വില്ലേജിന്റെ ഡിജിറ്റൽ സർവേ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എക്സ്- സർവീസ് കോളനി പട്ടയം , കുടിയേറ്റ കർഷകരുടെ പട്ടയം ഉൾപ്പെടെ നിരവധി പട്ടയ പ്രശ്നങ്ങളുള്ള മേഖലയാണ് കൊല്ലമുള്ള വില്ലേജ്. 2434ഹെക്ടർ കരമടവ് സ്ഥലത്തിനും 439 ഹെക്ടർ പുറമ്പോക്ക് സ്ഥലത്തിനും 346 ഹെക്ടർ തരിശ് സ്ഥലത്തിനും വനഭൂമിക്കും ഉൾപ്പെടെയാണ് ഡിജിറ്റൽ സർവേ നടത്തുന്നത്.
4400 ഹെക്ടർ സ്ഥലത്തിൻറെ ഡിജിറ്റൽ സർവേയാണ് നടത്തുന്നത് ആദ്യഘട്ടമായി സർവീസ് കോളനിയിലെ ഡിജിറ്റൽ സർവേയാണ് ആരംഭിച്ചത്. രണ്ട് മെഷീനുകളാണ് ഉപയോഗിക്കുന്നത്.
പഞ്ചായത്ത് പ്രസിഡൻറ് ടി. കെ. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ. പണിക്കർ, സർവേ വകുപ്പ് ഡയറക്ടർ ഡി. മോഹൻ ദേവ്, മാസ്റ്റർ ട്രെയിനർ കെ. കെ. ഹരികുമാർ, പഞ്ചായത്ത് മെംബർമാരായ രമാദേവി, സിറിയക് തോമസ്, ജോയി ജോസഫ്, റെസി ജോഷി,സർവ്വേ സൂപ്രണ്ട് ടി. ഗീതാ കുമാരി, സർവേയർ എ. ജി. രാഹുൽ, പി. ജി. പ്രസന്നൻ, ജോസ് പാത്രമാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.