സുവർണജൂബിലി നിറവിൽ പരുമല ആശുപത്രി
1451262
Saturday, September 7, 2024 2:48 AM IST
മാന്നാര്‍: സുവര്‍ണജൂബിലി നിറവില്‍ പരുമല ആശുപത്രി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ നാളെ തുടങ്ങും. 1975 സെപ്റ്റംബര്‍ 11 മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആതുര ശുശ്രൂഷയുടെ നേര്‍ക്കാഴ്ചയായ ഈ സ്ഥാപനം പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പരിശുദ്ധ ബസേലിയോസ് ഔഗെന്‍ പ്രഥമന്‍ ബാവ ആരംഭിച്ചു.
ഫാ. കെ.ബി. മാത്യൂസാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഡോ. അലക്സ് പോളിന്റെ നേതൃത്വത്തില്‍ മൂന്നുവിഭാഗങ്ങളില്‍ ആരംഭിച്ച ആശുപത്രി ഇന്ന് 36 വിഭാഗങ്ങളുള്ള മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയായി വളര്‍ന്നു.
ഇന്ന് 160 ഡോക്ടര്‍മാരും 1800-ലധികം മെഡിക്കല്‍ പാരാ മെഡിക്കല്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന 300 കിടക്കകളുള്ള ആതുരാലയത്തിന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് സെന്റര്‍, ഡല്‍ഹി നാഷണല്‍ ബോര്‍ഡിന്റെ ഡിഎന്‍ബി അംഗീകാരം ലഭിച്ച ഒരു മികച്ച അക്കാഡമിക് സെന്റര്‍ എന്നീ അംഗീകാരങ്ങളും ലഭിച്ചു.
നാളെ ഉച്ചയ്ക്ക് 12ന് പരിശുദ്ധ ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ യുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ജൂബി ലി ഉദ്ഘാടനം ചെയ്യും. പരുമല ആശുപത്രി പുതുതായി ആരംഭിക്കുന്ന കേരളത്തിലെ ആദ്യ കോംപ്രിഹന്‍സീവ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.