പഴവങ്ങാടിക്കര ബാങ്ക് ഭരണം യുഡിഎഫ് നിലനിർത്തി
1451275
Saturday, September 7, 2024 3:05 AM IST
റാന്നി: പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. വിജയികളായവരെ അനുമോദിച്ച് ഇട്ടിയപ്പാറയിൽ പ്രകടനവും യോഗവും നടന്നു.
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, റ്റി. കെ. സാജു, ലിജു ജോർജ്, സനോജ് മേമന, സജി നെല്ലുവേലിൽ, രാജീവ് താമരപള്ളിൽ, സിബി താഴത്തില്ലത്ത്, തോമസ് ഫിലിപ്പ്, സതീഷ്. കെ. പണിക്കർ,
ആരോൺ ബിജിലി പനവേലിൽ, സാംജി ഇടമുറി, പ്രകാശ് തോമസ്, സി. കെ. ബാലൻ, ജേക്കബ് ലൂക്കോസ്, റൂബി കോശി, അനിത അനിൽകുമാർ, റിജോ തോപ്പിൽ, എബ്രഹാം മാമ്മൻ ബെന്നി മാടത്തുംപടി എന്നിവർ പ്രസംഗിച്ചു.