ധനസഹായം വിതരണം ചെയ്തു
1451490
Sunday, September 8, 2024 3:03 AM IST
പത്തനംതിട്ട: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ അംഗങ്ങള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കെട്ടിടനിര്‍മാണ ക്ഷേമബോര്‍ഡിന്റെ ആശ്വാസധനസഹായം വിതരണം ചെയ്തു.
മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപയും പെന്‍ഷണര്‍മാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങള്‍ക്ക് 50,000 രൂപയും മറ്റു രീതിയില്‍ ദുരന്തം ബാധിച്ചവര്‍ക്ക് 5,000 രൂപയുമാണ് നല്‍കിയത്.
മരണമടഞ്ഞ ഇതരസംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേര്‍ക്കായി 15,35,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ ബോര്‍ഡ് ചെയര്മാന് വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ. സുനില്‍ അധ്യക്ഷനായി. മണ്ണാറം രാമചന്ദ്രന്, തമ്പി കണ്ണാടന്‍, സലിം തെന്നിലപുരം, ടി.എം. ജമീല, പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.