ഋഷിപഞ്ചമി ആഘോഷം
1451263
Saturday, September 7, 2024 3:00 AM IST
കല്ലൂപ്പാറ: അഖിലകേരള വിശ്വകർമ മഹാസഭാ 181-ാം ശാഖാ മന്ദിരത്തിൽ ഋഷി പഞ്ചമി ഉത്സവം ഇന്നും നാളെയും നടക്കും.ഇന്ന് വൈകുന്നേരം നാലിന് ശാഖാ മന്ദിരത്തിൽ നിന്ന് വിളംബരഘോഷയാത്ര പുതുശേരി, തുരുത്തിക്കാട്, ചെങ്ങരൂർ, ശാസ്താങ്കൽ, കടമാൻകുളം മന്ദിരകാല, കല്ലൂപ്പാറ ജംഗ്ഷൻ, കല്ലൂർക്കര വഴി മന്ദിരാങ്കണത്തിൽ സമാപിക്കും.നാളെ രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് സർവൈശ്വര്യപൂജയ്ക്ക് സുനിൽ മഹാദേവ് കാർമികത്വം വഹിക്കും .
9.30ന് പുരാണപാരായണം, 12.30 ന് അന്നദാനം. മൂന്നിന് കല്ലൂപ്പാറ ദേവിക്ഷേത്രാങ്കണത്തിൽ നിന്ന് ഗായത്രി നഗറിലേക്ക് വിശ്വകർമ രഥഘോഷയാത്ര, 5.30ന് ആധ്യാത്മിക സമ്മേളനം വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. പി.എം.സദാശിവൻ അധ്യക്ഷത വഹിക്കും.