സ്നേഹഭവനത്തിന്റെ താക്കോൽദാനം നടത്തി
1451255
Saturday, September 7, 2024 2:48 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിരാലംബർക്ക് പണിതുനൽകുന്ന 319 -മത് സ്നേഹഭവനം ഫ്യൂസ്റ്റർ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ .പി. ജോർജിന്റെ സഹായത്താൽ മച്ചിപ്ലാവ് പുത്തൻപുരയ്ക്കൽ ബീനയ്ക്കു നിർമിച്ചു നൽകി.
വീടിനന്റെ താക്കോൽദാനം കെ. പി. ജോർജ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ കഴിഞ്ഞിരുന്ന ഇവർക്ക് ഡോ. സുനിൽ ഇടപെട്ട് വീട് നിർമിക്കുകയായിരുന്നു.
പി.ഐ. ഡേവിഡ് നൽകിയ മൂന്നു സെന്റ് വസ്തുവിലാണ് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ 650 ചതുരശ്ര അടി വലിപ്പമുള്ള വീട് നിർമിച്ചത്. വാർഡ് മെംബർ റൂബി സജി, പ്രോജക്റ്റ് കോഡിനേറ്റർ കെ. പി. ജയലാൽ, പി .ഐ.ഡേവിഡ്, പി.ഐ. സാബുഎന്നിവർ പ്രസംഗിച്ചു .