ട്രെയിനില്‍നിന്നു വീണ് നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു
1451465
Sunday, September 8, 2024 2:52 AM IST
മല്ലപ്പള്ളി: നാട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍നിന്നു വീണ് നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു. വായ്പൂര് ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണപ്രിയയാണ് (20) മരിച്ചത്.
രംഗജരുവില് രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ വെള്ളിയാഴ്ച നാട്ടിലേക്കുള്ള യാത്രയില്‍ കോയമ്പത്തൂര്‍ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിലാണ് ട്രെയിനില്‍നിന്നു വീണത്.
കൈ കഴുകാന്‍ വാഷ്ബേസിന് സമീപം എത്തിയപ്പോള്‍ ഡോര്‍ തട്ടി ട്രെയിനില്‍നിന്ന് വീഴുകയായിരുന്നുവെന്നു പറയുന്നു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍. സഹോദരന്: ആകാശ്.