പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ ഉരുണ്ട് റോഡിലേക്ക് മറിഞ്ഞു
1451489
Sunday, September 8, 2024 3:03 AM IST
കടമ്മനിട്ട: വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ ഉരുണ്ട് 30 അടി താഴ്ചയില്‍ റോഡിലേക്കു മറിഞ്ഞു. ഇന്നലെ രാവിലെ 10.30ന് കടമ്മനിട്ട കല്ലേലിമുക്കിനു സമീപം കിഴക്കേപ്പറമ്പില്‍ രാജന്റെ വീട്ടിലെ പോര്‍ച്ചില്‍ കിടന്ന കാറാണ് മറിഞ്ഞത്. രാജന് പുറത്തുപോയി കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തശേഷം വീട്ടിലേക്ക് കയറിയ സമയത്താണ് തനിയെ ഉരുണ്ടുനീങ്ങി റോഡിലേക്കു മറിഞ്ഞത്.
കോഴഞ്ചേരി - മണ്ണാറക്കുളഞ്ഞി റോഡിലാണ് സംഭവം. ഈ സമയം ഇതുവഴി മറ്റു വാഹനങ്ങളോ യാത്രക്കാരോ പോകാതിരുന്നതു കാരണം വന്‍ അപകടം ഒഴിവായി. ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാണ് വാഹനം മറിയാന്‍ കാരണമെന്നു സംശയിക്കുന്നു.
കടമ്മനിട്ട കല്ലേലിമുക്കിനു സമീപം കിഴക്കേപ്പറമ്പില്‍ രാജന്റെ വീട്ടിലെ പോര്‍ച്ചില്‍ കിടന്ന കാര്‍ താഴ്ചയിലേക്കു മറിഞ്ഞ നിലയില്‍.