രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1450988
Friday, September 6, 2024 3:17 AM IST
തിരുവല്ല: മാർത്തോമ്മ കോളജ് എൻസിസിയുടെ നേതൃത്വത്തിൽ ബിലീവേഴ്സ് മെഡിക്കൽ കോളജിന്റെയും ജനകീയ രക്തദാന സേനയുടെയും സംയുക്താഭിമുഖ്യത്തിൽ കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ടി.കെ. മാത്യു വർക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം പി.ബി. സതീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും രക്തദാനം നടത്തി.
ബിലീവേഴ്സ് മെഡിക്കൽ കോളജിലെ ഡോ. അനൂപ് ജേക്കബ്, ഡോ. ബോബി എന്നിവർ ക്ലാസിനു നേതൃത്വം നൽകി.
എൻസിസി ഓഫീസർ ലെഫ്റ്റനന്റ് റെയിസൺ സാം രാജു, ജനകീയ രക്തദാന സേനയുടെ പത്തനംതിട്ട ജില്ലാ കോ-ഓർഡിനേറ്റർ ഫസീല ബീഗം, പ്രിൻസ് മാത്യു, ശ്രേയ പി. നായർ, പവിത്ര ജയകുമാർ എന്നിവർ പ്രസംഗിച്ചു.