സ്കൂള്‍ പാചകത്തൊഴിലാളികള്‍ ഡിഡിഇ ഓഫീസ് പടിക്കല്‍ സത്യഗ്രഹം നടത്തി
1451494
Sunday, September 8, 2024 3:03 AM IST
തിരുവല്ല: സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന് (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പടിക്കല്‍ സത്യഗ്രഹം നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി ഡി. സജി സമരം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പാചകത്തൊഴിലാളികളെ സംസ്ഥാന ജീവനക്കാരായി അംഗീകരിച്ച് സംസ്ഥാന ജീവനക്കാര്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന തമിഴ്നാട് മോഡല്‍ കേരളത്തിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് വിമൻസ് ജില്ലാ കമ്മിറ്റി ജില്ലാ സെക്രട്ടറി തങ്കമണി വാസുദേവന്‍, കേരള മഹിളാസംഘം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പത്മിനിയമ്മ,
സിപിഐ തിരുവല്ല മണ്ഡലം സെക്രട്ടറി പി.എസ്. രജി, വഴിയോര കച്ചവട ഫെഡറേഷന് ജില്ലാ സെക്രട്ടറി അശോക് മാത്യു, സിപിഐ തിരുവല്ല മണ്ഡലം അസി. സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന് സംസ്ഥാന ജോയിന്റ് സെക്രട്ടറി അമ്പിളി വിജയന്, ജില്ലാ സെക്രട്ടറി മായാ ഉണ്ണിക്കൃഷ്ണന്, അടൂര്‍ മണ്ഡലം അസി. സെക്രട്ടറി ഷാജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.