മുതിർന്ന അധ്യാപകരെ ആദരിച്ചു
1451260
Saturday, September 7, 2024 2:48 AM IST
മൈലപ്ര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മൈലപ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു. ദേശീയ അധ്യാപകദിനത്തിൽ
മൈലപ്ര പഞ്ചായത്തിലെ രണ്ട് അധ്യാപകരെയാണ് വീടുകളിലെത്തി ആദരിച്ചത്.
മേക്കൊഴൂർ പുത്തൻ ചിറയിൽ ടി.കെ. മറിയാമ്മ, കൊച്ചുവിളയിൽ ഒ.ജി. മാത്തുക്കുട്ടി എന്നിവരെയാണ് ആദരിച്ചത്. ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, ജില്ലാ സെക്രട്ടേറിയറ്റംഗം ജെസി വർഗീസ്, മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജൻ,
സെക്രട്ടറി എം.എം ജോസഫ്, വാർഡ് മെംബർമാരായ അനിത മാത്യു, അനിത തോമസ് നിയോജക മണ്ഡലം കമ്മിറ്റി അംഗം തോമസ് ഏബ്രഹാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.