പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സ്വ​യം പ്ര​തി​രോ​ധ​ത്തി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യും അ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ ലിം​ഗാ​ധി​ഷ്ഠി​ത അ​തി​ക്ര​മ​ങ്ങ​ള്‍ കു​റ​യ്ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നു​മാ​യി (എ​സ്കെ​എ​ഫ്) സം​യോ​ജി​ച്ച് ധീ​രം സ്വ​യം​പ്ര​തി​രോ​ധ പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്ക​മാ​യി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം.

മാ​സ്റ്റ​ര്‍ പ​രി​ശീ​ല​ക​ര്‍​ക്കു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശീ​ലന​വും ജി​ല്ലാ​ത​ല പ​രി​ശീ​ല​ക​ര്‍​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​ന​വും പൂ​ര്‍​ത്തി​യാ​യി. മൂ​ന്നാം ഘ​ട്ടം പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ന​ല്‍​കും.

ജി​ല്ല​യി​ലെ മാ​തൃ​കാ സി​ഡി​എ​സു​ക​ളാ​യ കു​റ്റൂ​ര്‍, കൊ​റ്റ​നാ​ട്, തോ​ട്ട​പ്പു​ഴ​ശേ​രി, നാ​ര​ങ്ങാ​നം, സീ​ത​ത്തോ​ട്, വ​ള്ളി​ക്കോ​ട്, ഏ​ഴം​കു​ളം, പ​ന്ത​ളം തെ​ക്കേ​ക്ക​ര എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് 2025 ഫെ​ബ്രു​വ​രി വ​രെ നീ​ണ്ടുനി​ല്‍​ക്കു​ന്ന ആ​റു​മാ​സ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രും പ​രി​ശീ​ല​നം ല​ഭി​ച്ച റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​സും ചേ​ര്‍​ന്നാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം ന​വ​ജ്യോ​തി രം​ഗ​ശ്രീ തി​യ​റ്റ​ര്‍ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​തൃ​കാ സി​ഡി​എ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​തു​വേ​ദി​ക​ളി​ല്‍ തെ​രു​വ് നാ​ട​കം സം​ഘ​ടി​പ്പി​ച്ചു. ആ​ദ്യ​ദി​വ​സം പ​ന്ത​ളം തെ​ക്കേ​ക്ക​ര, ഏ​ഴം​കു​ളം, വ​ള്ളി​ക്കോ​ട്, നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലും ര​ണ്ടാം ദി​വ​സം സീ​ത​ത്തോ​ട്, കൊ​റ്റ​നാ​ട്, തോ​ട്ട​പ്പു​ഴ​ശേ​രി, കു​റ്റൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ക​ലാ​ജാ​ഥ അ​ര​ങ്ങേ​റി​യ​ത്.

ആ​ദ്യ​വേ​ദി​യാ​യ പ​ന്ത​ളം​തെ​ക്കേ​ക്ക​ര​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദും അ​വ​സാ​ന വേ​ദി​യാ​യ കു​റ്റൂ​രി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​രാ​ധ സു​രേ​ഷും ക​ലാ​ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു.