കണ്‍സ്യൂമര്‍ ഫെഡ്, സഹകരണ സംഘം ഓണച്ചന്തകള്‍ ഇന്നു മുതല്‍
1451257
Saturday, September 7, 2024 2:48 AM IST
പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ സഹകരണ സംഘങ്ങള്‍ വഴിയുള്ള വിപണികള്‍, ത്രിവേണി ഔട്ട്ലെറ്റുകള് എന്നിവ ഉള്‍പ്പടെ 92 വിപണികള്‍ മുഖേന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡിയോടുകൂടി ഇന്നുമുതല്‍ 14 വരെ വിതരണം നടത്തും. ജില്ലയിലെ സഹകരണ ഓണം വിപണികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് റാന്നി സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും.
പൊതുമാര്‍ക്കറ്റില്‍ നിന്ന് 40 ശതമാനം വരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങളോടൊപ്പം ഏകദേശം 400 ഓളം ഇനങ്ങളും ഓണച്ചന്തകള്‍ വഴി ലഭ്യമാകും. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം ചെയ്യുന്നത്.