പൊടിയാടിയില്‍ അടച്ചുപൂട്ടിയ ഹോട്ടലിന് ലൈസന്‍സുണ്ടെന്ന് അസോസിയേഷന്
1451493
Sunday, September 8, 2024 3:03 AM IST
പത്തനംതിട്ട: തിരുവല്ല പൊടിയാടിയില്‍ ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയ ഹോട്ടലിന് ലൈസന്‍സുണ്ടെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്. സംഭവം നടന്ന ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഹോട്ടലിലേക്ക് എത്തിയതോടെ പകച്ചുപോയ ഹോട്ടല്‍ ഉടമ മനോജിനെയും ഭാര്യ ബിന്ദുവിനെയും കബളിപ്പിച്ച് പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന് ലൈസന്‍സ് കൈവശപ്പെടുത്തിയെന്നും അസോസിയേഷന് ആരോപിച്ചു.
2025 വരെ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഹോട്ടലിനുണ്ട്. ഭാരവാഹികള്‍ പുളിക്കീഴ് സിഐ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുമായി ബന്ധപ്പെട്ടപ്പോള്‍ അനുകൂലമായ നിലപാടാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു. വെള്ളിയാഴ്ച ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ പരിശോധനയ്ക്കായി രൂപീകരിച്ചിട്ടുള്ള സ്ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ഹോട്ടന്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഹൈജീന്‍ കമ്മിറ്റി ചെയര്മാന് റോയ് മാത്യൂസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മത്തായി, യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമ, ഹോട്ടലുടമ മനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.