കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മാർച്ച് നടത്തി
1451259
Saturday, September 7, 2024 2:48 AM IST
പത്തനംതിട്ട: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്തി.
കേന്ദ്രഗവൺമെന്റിന്റെ സഹകരണ വിരുദ്ധ നിലപാടുകൾ പിൻവലിക്കക,സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന ചട്ടം ഭേദഗതികൾ പിൻവലിക്കുക കാലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മിറ്റികൾ രൂപീകരിക്കുക സഹകരണ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി. ബിജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.ജി. ഗോപകുമാർ സമര പ്രഖ്യാപനം നടത്തി സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ഓമന, ജില്ലാ ഭാരവാഹികളായ ജി. കൃഷ്ണകുമാർ, കെ.ജി. രാജേന്ദ്രൻ നായർ, പി.സി. രാജീവ്, ആർ. റെജി, എം.കെ.ഹരികുമാർ, കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.