കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം മരിയന്‍ പദയാത്ര ഇന്ന്
1451256
Saturday, September 7, 2024 2:48 AM IST
കാഞ്ഞിരപ്പള്ളി: രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ എട്ടുനോന്പാചരണത്തിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പൊൻകുന്നം ഹോളി ഫാമിലി ഫൊറോന പള്ളിയിൽനിന്ന് കാഞ്ഞിരപ്പള്ളി പഴയപള്ളിയിലേക്ക് മരിയന്‍ പദയാത്ര നടത്തും. ഫൊറോന പള്ളി വികാരി ഫാ. ജോണി ചെരിപുറം പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി - പത്തനംതിട്ട, വെളിച്ചിയാനി, മുണ്ടക്കയം, പെരുവന്താനം, എരുമേലി എന്നീ ഫൊറോനകളിലെ യുവജനങ്ങൾ പദയാത്രയിൽ പങ്കെടുക്കും. രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ, ആനിമേറ്റർ സിസ്റ്റർ മേബിൾ എസ്എബിഎസ്, പ്രസിഡന്റ് അലൻ എസ്. വെള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകും.