പ്രതി റിമാൻഡിൽ
1451273
Saturday, September 7, 2024 3:05 AM IST
ചെങ്ങന്നൂര്‍: സ്വകാര്യ ഓട്ടത്തിനായി കാറുകള്‍ വാടകയ്ക്കെടുത്തുകൊണ്ടു പോയശേഷം മറ്റു സ്ഥലങ്ങളില്‍ പണയംവച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാന പ്രതി വള്ളികുന്നം കടുവിനാല്‍ ബിജു ഭവനത്തില്‍ ബിജു (41) അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പാണ്ടനാട് പ്രയാര്‍ സ്വദേശിയുടെ വാഗണ്‍ ആര് കാര്‍ വാടകയ്ക്കെടുത്തു കൊണ്ടുപോയ ശേഷം പണയംവച്ച് പണം തട്ടിയെടുക്കുകയും കാര്‍ തിരികെ കൊടുക്കാതെ വഞ്ചിച്ച കേസിലാണ് അറസ്റ്റ്.
ഈ സംഘത്തിലെ മറ്റു രണ്ടു പ്രതികളായ കരുനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശി അന്‍സര്‍, താമരക്കുളം സ്വദേശി തന്‍സീര്‍ എന്നിവര്‍ക്കായി ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്നിന്നുതന്നെ ഇതുവരെ നാലോളം വാഹനങ്ങള്‍ ഇത്തരത്തില്‍ ഈ സംഘം കബളിപ്പിച്ചെടുത്തിട്ടുണ്ട്.