സമദ് മേപ്രത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
1451272
Saturday, September 7, 2024 3:00 AM IST
പത്തനംതിട്ട: മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി സമദ് മേപ്രത്തിനെയും ജനറൽ സെക്രട്ടറിയായി ഹൻസലാഹ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. എം.എം. ബഷീർ കുട്ടിയാണ് ട്രഷറാർ.
വരണാധികാരികളായ റഹ്മത്തുള്ള, ശ്യാം സുന്ദർ എന്നിവർ വരണാധികാരികളായിരുന്നു. ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ഇ.അബ്ദുൾറഹ്മാൻ, തെക്കേത്ത് അബ്ദുൾ കരിം, എ. സഗീർ, അബ്ദുൾ മുത്തലീഫ്, ടി.എ. അൻസാരി, ഷാനവാസ് അലിയാർ,അടൂർ നൗഷാദ്, എ. ഷാജഹാൻ, പി.കെ. സക്കീർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.