അധ്യാപകദിനാചരണം
1450986
Friday, September 6, 2024 3:17 AM IST
പൂർവ അധ്യാപക-വിദ്യാർഥി സംഗമം
തിരുവല്ല: അധ്യാപക ദിനത്തോടനുബന്ധിച്ച് എസ്സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പൂർവ അധ്യാപക, വിദ്യാർഥി സംഗമം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫോർമർ ടീച്ചേഴ്സ് അസോസിയേഷന്റെ രജതജൂബിലിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
എൺപതു പൂർത്തീകരിച്ച അധ്യാപകരെയും ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർഥികളെയും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ഫോർമർ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ജോസ് പോൾ, സെക്രട്ടറി ജയശ്രീ ആനി തോമസ്, ട്രഷറർ ഷീബാ എ. തടിയിൽ എന്നിവർ പ്രസംഗിച്ചു.
യുആർഐ അധ്യാപകസംഗമവും ഗുരുവന്ദനവും
തിരുവല്ല: അധ്യാപകർ സമൂഹത്തിന്റെ പുനഃസൃഷ്ടിക്കുവേണ്ടി പ്രവർത്തിക്കണമെന്ന് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി. അധ്യാപക ദിനത്തോടനുബന്ധിച്ച് യുആർഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക സംഗമവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പ്രസിഡന്റ് റവ.ഡോ. ഏബ്രഹാം സഖറിയയുടെ അധ്യക്ഷതയിൽ ബിഷപ് ഗീവർഗീസ് മാർ അപ്രേം, ഡയറക്ടർ ഡോ. ജോസഫ് ചാക്കോ, എ.വി. ജോർജ്, ശരൺ, കെ.ജെ. ആനിയമ്മ, അഭിരാം ലതീഷ്, ജെസി ജോർജ് എന്നിവർ പ്രസംഗിച്ചു.
എസ്സിഎസ് കാന്പസിലെ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരായ ഡോ.സുനില തോമസ്, ജോൺ കെ. തോമസ്, മറിയം തോമസ്, റെനി വർഗീസ്, ജെസിജോർജ് എന്നിവരെയും ഇഎഎൽപി സ്കൂളിലെ അധ്യാപകരെയും ആദരിച്ചു.
അധ്യാപകദിനത്തിലെ വേതനം വയനാടിന്
ഓമല്ലൂർ: ആര്യഭാരതി ഹൈ സ്കൂളിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും അധ്യാപകദിനത്തിലെ വേതനം വയനാടിന് ഒരു കൈത്താങ്ങായി നൽകി.
പ്രധാന അധ്യാപകൻ ലിജു ജോർജിന്റെ അധ്യഷതയിൽ നടന്ന ദിനാചരണം സീനിയർ അധ്യാപകരായ എബിമോൻ, എൻ. ജോൺ, ബിന്ദു പി. ഏബ്രഹാം എന്നിവർ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ഫിബി അഗസ്റ്റസ് മാത്യു, ഫാ. അനീഷ് പേഴുംകാട്ടിൽ, സ്മിത ജോസഫ്, എസ്. അനന്ദു, ആൻസി തോമസ് എന്നിവർ പ്രസംഗിച്ചു.
സ്പെഷൽ സ്കൂൾ അധ്യാപകരെ ആദരിച്ച് പ്രകാശധാര സ്കൂൾ
പത്തനംതിട്ട: പ്രകാശധാര സ്കൂ ളിന്റെ രജത ജൂബിലിയുടെ ഭാഗമായി അധ്യാപകദിനത്തിൽ ജില്ലയിലെ സ്പെഷൽ സ്കൂൾ, ബഡ്സ് സ്കൂൾ അധ്യാപകരുടെ എകദിന സമ്മേളനം പ്രകാശധാര സ്കൂളിൽ നടന്നു.
ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത സ്പെഷൽ സ്കൂൾ അധ്യാപകരെ ആദരിച്ചു. ഫാ. റോയി സൈമണിന്റെ അധ്യക്ഷതയിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ റംല ബീഗം, ഫാ. വിൽസൺ പി. ഏബ്രഹാം, ഡോ. സിന്ധു ജോൺസ്, ഫാ. ബിപിൻ പാപ്പച്ചൻ, ഡോ. സജി കുര്യൻ, അജി വറുഗീസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരെ ആദരിച്ചു
പുല്ലാട്: വിവേകാനന്ദ ഹൈസ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ദീർഘകാലം മികച്ച സേവനം അനുഷ്ഠിച്ച പ്രഥമാധ്യാപകൻ കെ. ലാൽജി കുമാർ, അധ്യാപകരായ ആർ. രഞ്ജിനി, ടി. അനിലാ കുമാരി എന്നിവരെ പിടിഎ പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ നായരും മാതൃ സംഗമം പ്രസിഡന്റ് സൗമ്യ രാജേഷും ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി ജി. രേണുക , സൗമ്യ രാജേഷ് എന്നിവർ പ്രസംഗിച്ചു. അധ്യാപകൻ സുധീർ ചന്ദ്രൻ സ്വാഗതവും പിടിഎ സെക്രട്ടറി ജി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
അത്തിക്കയം: ദേശീയ അധ്യാപകദിനത്തിൽ വാർഡിലെ മുതിർന്ന കോളജ് അധ്യാപകനെ വീട്ടിൽ എത്തി ആദരിച്ച് നാറാണംമൂഴി കുടമുരുട്ടി വാർഡ് കോൺഗ്രസ് കമ്മിറ്റി.
റാന്നി സെന്റ് തോമസ് കോളജിലെ കെമിസ്ട്രി വിഭാഗ തലവനായി സേവനത്തിൽനിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന പ്രഫ. ജോസ് പുത്തൻ പുരയിലിനെയാണ് വാർഡ് കമ്മിറ്റി ആദരിച്ചത്. പഞ്ചായത്ത് മെംബർ ഓമന പ്രസന്നനും ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിലും പൊന്നാട അണിയിച്ചു. വാർഡ് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.വി. ഷാജി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോൺ തോണിക്കടവിൽ, ഷിന്റോ പുത്തേത്ത്, ബിജു കുളത്തിങ്കൽ, ജോസ് കാട്ടുപുരയിടത്തിൽ, സ്റ്റാലിൻ ഷാജി, മോളമ്മ ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
പ്രമാടം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം നടത്തി. മുതിർന്ന അധ്യാപകരെ ആദരിച്ചു. കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസിയുടെ അധ്യക്ഷതയിൽകൂടിയ യോഗത്തിൽ എൻ.കെ. കരുണാകര പിള്ള, എൻ. ഗോപിനാഥൻ നായർ, ലീല രാജൻ, അന്നമ്മ ഫിലിപ്പ് , ജോളി ഡാനിയേൽ , ഇ.എം. ബേബി, വി.ജി. ജോൺ, മോനിയമ്മ, ജോസ്, ബീന അനിൽ എന്നീ അധ്യപകരെയാണ് ആദരിച്ചത്.