തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലെ മു​ഴ മു​റി​വി​ല്ലാ​തെ നീ​ക്കം ചെ​യ്ത് സ്മി​ത ആ​ശു​പ​ത്രി
Sunday, September 8, 2024 2:52 AM IST
തൊ​ടു​പു​ഴ: ക​ഴു​ത്തി​ൽ മു​റി​വു​ക​ളി​ല്ലാ​തെ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലെ മു​ഴ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്ത് തൊ​ടു​പു​ഴ സ്മി​ത മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി. അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​ര​ണ്ടു​കാ​രി​ക്കാ​ണ് അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ചൈ​ത​ന്യ റെ​ഡ്ഡി, ഹെ​ഡ് ആ​ന്‍ഡ് നെ​ക്ക് ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​നു പി.​ മൊ​യ്തീ​ൻ, സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​മാ​ത്യൂ​സ് ജ​യിം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സാ​ധാ​ര​ണ ക​ഴു​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് മു​റി​വ് കൂ​ടാ​തെ തൈ​റോ​യ്ഡ് മു​ഴ​ക​ൾ നീ​ക്കം ചെ​യ്യാ​നാ​വി​ല്ല. എ​ന്നാ​ൽ ട്രാ​ൻ​സ് ഓ​റ​ൽ എ​ൻ​ഡോ​സ്കോ​പ്പി​ക് തൈ​റോ​ഡെ​ക്റ്റ​മി വെ​സ്റ്റി​ബു​ലാ​ർ അ​പ്രോ​ച്ച് സ​ർ​ജ​റി​യി​ലൂ​ടെ മു​റി​വി​ല്ലാ​തെ തൈ​റോ​യ്ഡ് ഗ്ര​ന്ഥി നീ​ക്കം ചെ​യ്യാ​നാ​കും.


ലാ​പ്രോ​സ്കോ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ ചു​ണ്ടി​ന​ടി​യി​ലൂ​ടെ ക​ട​ത്തി തൈ​റോ​യ്ഡ് ഗ്ര​ന്ഥി വാ​യ്ക്കു​ള്ളി​ലൂ​ടെ​യാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്ത് അ​പൂ​ർ​വം ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള​ത്.​ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യ യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽനി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.