മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: അപു ജോണ്‍ ജോസഫ്
1451460
Sunday, September 8, 2024 2:52 AM IST
തിരുവല്ല: ഭരണകക്ഷി എംഎല്‍എ ആയ പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ ആഭ്യന്തരവകുപ്പില്‍ അടിമുതല്‍ മുടിവരെ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നു സ്പഷ്ടമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോണ്‍ ജോസഫ്. യൂത്ത്ഫ്രണ്ട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണം. ഇതിനു പിണറായി വിജയന് ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയുകയാണ് ആദ്യം വേണ്ടതെന്നും അപു പറഞ്ഞു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമന്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജേഷ്, ജെന്‍സി കടവുങ്കല്‍, ജോമോന് ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് സജി കൂടാരത്തില്‍, അനീഷ് വി. ചെറിയാന്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്മിജു മറ്റക്കാട്ട്, ടോണി കുര്യന്, ഷാനു മാത്യു, ഷാജന് മാത്യു, ടിന്റു മാത്യു എന്നിവര്‍ പ്രസംഗിച്ചു.