സജി അലക്സ് കേരള കോൺ. - എം ജില്ലാ പ്രസിഡന്റ്
1451267
Saturday, September 7, 2024 3:00 AM IST
പത്തനംതിട്ട: കേരള കോൺഗ്രസ് - എം പത്തനംതിട്ട ജില്ലാ പ്രസിഡന്റായി സജി അലക്സ് തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് - എം സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
1986ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി പരുമല പമ്പ കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സജി അലക്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
കേരള യൂത്ത് ഫ്രണ്ട് - എം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് എന്നീ ഘടകങ്ങളിൽ അംഗമായി.
2015 ൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായിരുന്നു. പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ്.
ജില്ലാ വൈസ് പ്രസിഡന്റുമാരായി തോമസ് മാത്യു ഇടയാറന്മുള, സോമന് താമരച്ചാലില്‍, പി.കെ ജേക്കബ് എന്നിവരും ജനറൽ സെക്രട്ടറിമാരായി ഏബ്രഹാം വാഴയില്‍ (ഓഫീസ് ചാര്‍ജ്), ഷെറി തോമസ്, റഷീദ് മുളന്തറ, ജേക്കബ് മാമ്മന്‍ വട്ടശേരി, ജേക്കബ് ഇരട്ടപുളിക്കന്, സാം ജോയിക്കുട്ടി, ജെറി അലക്സ്, ബിബിന്‍ കല്ലംപറമ്പില്‍, മാത്യു മരോട്ടിമൂട്ടില്‍ എന്നിവരും ട്രഷറായി രാജീവ് വഞ്ചിപ്പാലവും തെരഞ്ഞെടുക്കപ്പെട്ടു.
പാർട്ടി ചെയർമാൻ ജോസ് കെ. മാണി, സംസ്ഥാന ജനറൽ സെകട്ടറി സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, ചെറിയാൻ പോളച്ചിറയ്ക്കൽ എന്നിവർ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.