കോന്നി താലൂക്ക് വികസനസമിതിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു
1451495
Sunday, September 8, 2024 3:03 AM IST
കോന്നി: താലൂക്ക് വികസന സമിതിയോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്കരിച്ചു. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍നടത്തിയ കരിയാട്ടം ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിനുശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലും എംഎല്‍എയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല. യുഡിഎഫ് പ്രതിഷേധം ശക്തമായതോടെ ജനീഷ് കുമാര്‍ എംഎല്‍എ വികസനസമിതി യോഗത്തിനെത്തി.
അധ്യക്ഷയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി ഉള്‍പ്പെടെ യോഗം ബഹിഷ്കരിച്ചിരുന്നു. അംഗങ്ങള്‍ തഹസില്‍ദാരുടെ ചേംബറിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ഏകദേശം ഒരു മണിയോടെ എംഎല്‍എ എത്തുകയായിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ സമരം വിജയം കണ്ടതായി അറിയിച്ചുകൊണ്ട് താലൂക്ക് ഓഫീസിന് പുറത്തേക്കു പ്രകടനം നടത്തി.
പ്രതിഷേധം താലൂക്ക്സഭയിലെ ആന്റോ ആന്റണി എംപിയുടെ പ്രതിനിധിയായ ഐവാന്‍ വകയാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനാന്മ റോയി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവിണ്‍ പ്ലാവിളയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനി സാബു, ബഷീര്‍ ചീറ്റാര്‍, സേവാദള്‍ ജില്ലാ ചെയര്മാന് ശ്യം എസ്. കോന്നി, അബ്ദുള്‍ മുത്തലിഫ്, ഏബ്രഹാം ചെങ്ങറ, ബാബു വെന്മേലില്, കെ.ജി. ഇടിക്കുള, വി.കെ. സന്തോഷ് കുമാര്‍, സൗദ റഹിം, പ്രകാശ് പേരങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.