തി​രു​വ​ല്ല​യി​ൽ മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കും: മാ​ത്യു ടി. ​തോ​മ​സ്
Saturday, July 27, 2024 3:13 AM IST
തി​രു​വ​ല്ല: പ​ട്ട​ണ​ത്തി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ന​ഗ​ര​സ​ഭ അ​നു​വ​ദി​ക്കു​ന്ന സ്ഥ​ല​ത്ത് മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ.

തി​രു​വ​ല്ല മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് വ്യാ​പാ​രി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ട്ട​ണ​ത്തി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​മെ​ന്നും പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തെ മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ക​യും മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നു ബ​ദ​ൽ സം​വി​ധാ​നം ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജി​ജി വ​ട്ട​ശേ​രി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.


മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി സി​ഇ​ഒ ഫാ. ​ഫി​ലി​പ്പ് പ​യ്യം​പ​ള്ളി​ൽ, ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് പ​രി​യാ​ര​ത്ത്, മ​ർ​ച്ച​ന്‍റ്സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സ​ജി എം. ​മാ​ത്യു, ന​ഗ​ര​സ​ഭാം​ഗം ശ്രീ​നി​വാ​സ് പു​റ​യാ​റ്റ്, സെ​ക്ര​ട്ട​റി എം.​കെ. വ​ർ​ക്കി, ട്ര​ഷ​റ​ർ മാ​ത്യൂ​സ് ജേ​ക്ക​ബ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് വി​ശ​ദീ​ക​രി​ച്ചു. ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.