കോ​ട്ടാ​ങ്ങ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ല
Saturday, July 27, 2024 2:59 AM IST
കോ​ട്ടാ​ങ്ങ​ല്‍: കോ​ട്ടാ​ങ്ങ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഒ​ഴി​വു​ള്ള ഫാ​ര്‍​മ​സി​സ്റ്റി​ന്‍റെ നി​യ​മ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ദി​നം​പ്ര​തി മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ല്‍ ഒ​രു ഫാ​ര്‍​മ​സി​സ്റ്റ് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തു മൂ​ലം മ​രു​ന്നു വി​ത​ര​ണം മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കു​ക​യാ​ണ്.

ഇ​തു രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. മ​രു​ന്നു വി​ത​ര​ണം വൈ​കു​ന്ന​തി​നാ​ല്‍ രോ​ഗി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​മി​ല്ലാ​ത്ത​തും ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്നു. ഈ ​വി​വ​ര​ങ്ങ​ള്‍ ചൂ​ണ്ടി‌​ക്കാ​ട്ടി ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കാ​ൻ വി​ക​സ​ന സ​മി​തി തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ടോ​ക്ക​ണ്‍ സ​മ്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്തും.


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. ക​രു​ണാ​ക​ര​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ലാ​വ​ണ്യാ രാ​ജ​ന്‍, എം. ​അ​ന്‍​സാ​രി, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, കൊ​ച്ചു​മോ​ന്‍ വ​ട​ക്കേ​ല്‍, ജോ​സ​ഫ് ജോ​ണ്‍, ഫൈ​സ​ല്‍ കാ​ച്ചാ​ണി​ല്‍, എം.​കെ.​എം. ഹ​നീ​ഫ, സാ​ബു മ​രു​തേ​ന്‍ കു​ന്നി​ല്‍, ഷാ​ജി കെ. ​കോ​ട്ടേം​മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.