ജ​ന​റ​ൽ ആ​ശു​പ​ത്രി ഡോ​ക്‌​ടേ​ഴ്സ് ലെ​യ്നി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു
Saturday, July 27, 2024 2:59 AM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ പി​ന്നി​ലെ ഡോ​ക്‌​ടേ​ഴ്സ് ലെ​യ്ൻ റോ​ഡി​ൽ തേ​ക്ക് മ​രം ക​ട​പു​ഴ​കി ഓ​ട്ടോ​റി​ക്ഷ​യു​ടെ​യും കാ​റി​ന്‍റെ​യും മു​ക​ളി​ൽ വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

ഭാ​ഗി​ക​മാ​യ ത​ക​രാ​റു​ക​ൾ ഇ​വ​യ്ക്കു​ണ്ടാ​യി. മ​രം വീ​ണു വൈ​ദ്യു​തി​ലൈ​നു​ക​ളും പോ​സ്റ്റും ത​ക​ർ​ന്നു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.


ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ആം​ബു​ല​ൻ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഡോ​ക്‌​ടേ​ഴ്സ് ലെ​യ്ൻ റോ​ഡ് വ​ഴി​യാ​ണ് പോ​കു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്.