ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ക​ളി​ല്‍ മ​ര​ച്ചി​ല്ല വീ​ണു; യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Saturday, July 27, 2024 2:59 AM IST
ചി​റ്റാ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ല്‍ മ​ര​ച്ചി​ല്ല വീ​ണു. യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 7.45 ഓ​ടെ കാ​രി​ക്ക​യം മു​ത​ല​വാ​ര​ത്തി​നു സ​മീ​പം വ​യ്യാ​റ്റു​പു​ഴ​യി​ല്‍​നി​ന്നും പ​ന്ത​ള​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ "ആ​വേ​മ​രി​യ' ബ​സി​നു മു​ക​ളി​ലാ​ണ് റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു നി​ന്നി​രു​ന്ന മ​ര​ച്ചി​ല്ല വീ​ണ​ത്.

ബ​സി​ന്‍റെ മു​ന്‍​വ​ശം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. 45 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ട​ശേ​രി​ക്ക​ര - ചി​റ്റാ​ര്‍ പാ​ത​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​ര​ങ്ങ​ള്‍ റോ​ഡി​നോ​ടു ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റാ​ത്ത​തി​നാ​ല്‍ വ​ന്‍ അ​പ​ക​ട​മാ​ണ് പ​തി​യി​രി​ക്കു​ന്ന​ത്.


വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കാ​ട്ടു​ന്ന അ​ലം​ഭാ​വ​മാ​ണ് അ​തി​നു​കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. നി​ര​വ​ധി സ്വ​കാ​ര്യ, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളു​മ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണി​ത്.