ബോ​ൻ​ചോ പാ​രീ​സ്; ഒ​ളി​ന്പി​ക്സി​നെ വ​ര​വേ​റ്റ് എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ൾ
Friday, July 26, 2024 2:54 AM IST
വെ​ച്ചൂ​ച്ചി​റ: ബോ​ൻ​ചോ പാ​രീ​സ്..​എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ ഒ​ളി​മ്പി​ക്സ് വ​ര​വേ​ല്പ് ആ​വേ​ശ​മാ​യി. പാ​രീ​സ് ഒ​ളി​മ്പി​ക്സി​നെ വ​ര​വേ​റ്റു​കൊ​ണ്ട് സ്കൂ​ൾ കു​ട്ടി​ക​ൾ ബോ​ൻ​ചോ പാ​രീ​സ് ഒ​ളി​മ്പി​ക്സ് വി​ളം​ബ​രം സം​ഘ​ടി​പ്പി​ച്ചു.

ഒ​ളി​മ്പി​ക്സ് പ​താ​ക​യി​ലെ വ​ള​യ​ങ്ങ​ളു​ടെ നി​റ​ങ്ങ​ളി​ൽ ഒ​രു​ങ്ങി​യെ​ത്തി​യ കു​ട്ടി​ക​ൾ വി​ദ്യാ​ല​യ മു​റ്റ​ത്ത് പ​താ​ക​യെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം ഒ​ളി​മ്പി​ക്സ് വ​ള​യ​ങ്ങ​ൾ തീ​ർ​ത്തു. ഒ​ളി​മ്പി​ക്സ് ഭാ​ഗ്യ മു​ദ്ര​യാ​യ ഫ്രി​ജ്യ​ൻ തൊ​പ്പി ധ​രി​ച്ചു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ വി​ളം​ബ​ര​റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഫ്രി​ജ്യ​ൻ തൊ​പ്പി​യാ​യി എ​ത്തി​യ പാ​ർ​വ​ണ വി​നോ​ദ്, എ​യ്ഞ്ച​ൽ അ​നീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം. ഒ​ളി​മ്പി​ക്സ് വ​ള​യ​ങ്ങ​ളും ഒ​ളി​മ്പി​ക്സ് മു​ദ്രാ​വാ​ക്യം, പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ, ഇ​ഷ്ട കാ​യി​ക താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ, ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർന്നു കൊ​ണ്ടു​ള്ള ആ​ശം​സാ കാ​ർ​ഡു​ക​ൾ, പ്ല​ക്കാ​ർ​ഡു​ക​ൾ എ​ന്നി​വ കു​ട്ടി​ക​ൾ കൈ​ക​ളി​ലേ​ന്തി​യി​രു​ന്നു.

ഒ​ളിം​പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് കു​ട്ടി​ക​ൾ ഗാ​നം ആ​ല​പി​ക്കു​ക​യും ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച ആ​ശം​സാ കാ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പാ​രീ​സ് ഒ​ളി​മ്പി​ക്സി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചുകൊ​ണ്ടു​ള്ള കു​ട്ടി​ക​ൾ​ത​ന്നെ ത​യാ​റാ​ക്കി​യ ബാ​ഡ്ജു​ക​ളും ധ​രി​ച്ചി​രു​ന്നു.


ബോ​ൻ​ചോ പാ​രീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ച​ന മ​ത്സ​ര​വും വി​ദ്യാ​ല​യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ നേ​ടു​ന്ന മെ​ഡ​ലു​ക​ളാ​ണ് കു​ട്ടി​ക​ൾ പ്ര​വ​ചി​ക്കേ​ണ്ട​ത്.

വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​കെ. സു​ഭാ​ഷ് ഒ​ളി​മ്പി​ക്സ് ദീ​പ​ശി​ഖ കൊ​ളു​ത്തി ബോ​ൻ​ചോ പാ​രീ​സ് ഒ​ളി​മ്പി​ക്സ് വ​ര​വേ​ൽ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. സോ​ജി വ​ർ​ഗീ​സ് ജോ​ൺ ബോ​ൻ​ചോ പാ​രീ​സ് വി​ളം​ബ​ര റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്റ്‌ ഷൈ​നു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ന്പി​ക്സ് അ​വ​ബോ​ധം പ​ക​രു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ബോ​ൻ​ചോ പാ​രീ​സി​നോ​ട്‌ അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് . ഒ​ളി​മ്പി​ക്സ് കൈ​യെ​ഴു​ത്തു മാ​സി​ക ര​ച​നാ മ​ത്സ​രം, പ​താ​ക, ഭാ​ഗ്യ മു​ദ്ര യാ​റാ​ക്ക​ൽ, പ്ര​ശ്നോ​ത്ത​രി, പ്ര​വ​ച​ന മ​ത്സ​രം എ​ന്നി​വ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.