കു​ടും​ബ​ശ്രീ "ആ​രോ​ഗ്യ​ക​ർ​ക്ക​ട​കം’ ന​ട​ത്തി
Friday, July 26, 2024 2:40 AM IST
പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ആ​ഹാ​രം, പോ​ഷ​ണം, ആ​രോ​ഗ്യം, ശു​ചി​ത്വം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "ആ​രോ​ഗ്യ ക​ർ​ക്ക​ട​കം" പ​രി​പാ​ടി ന​ട​ത്തി. സി​ഡി​എ​സ് ചെയ​ർ​പേ​ഴ്സ​ൺ രാ​ജി പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഹേ​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​കെ. ശ്രീ​കു​മാ​ർ, വി​ദ്യാ​ധ​ര പ​ണി​ക്ക​ർ, പ്രി​യ ജ്യോ​തി​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ അം​ബി​ക ദേ​വ​രാ​ജ​ൻ, പൊ​ന്ന​മ്മ വ​ർ​ഗീ​സ്, ശ​ര​ത്കു​മാ​ർ, കെ.​ആ​ർ. ര​ജി​ത്ത്, ശ്രീ​വി​ദ്യ സോ​മ​നാ​ഥ​ൻ,അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ത്ത്കു​മാ​ർ, ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ ദീ​പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഡോ. ​മാ​ൻ​സി അ​ല​ക്സ് ക​ർ​ക്ക​ട​മാ​സ​ത്തി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ങ്ങ​ളെ​ക്കു​റി​ച്ചും ക​ർ​ക്ക​ട​ക ക​ഞ്ഞി, പ​ത്തി​ല​ക​ളു​ടെ പ്രാ​ധാ​ന്യം, ഉ​പ​യോ​ഗം, ദ​ശ​പു​ഷ്പ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ഉ​പ​യോ​ഗ​ക്ര​മ​ങ്ങ​ളും തു​ട​ങ്ങി​യ​വ​യെ സം​ബ​ന്ധി​ച്ചു ക്ലാ​സെ​ടു​ത്തു.