റൂ​ബി കോ​ശി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Friday, July 26, 2024 2:40 AM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി റൂ​ബി കോ​ശി (കോ​ൺ​ഗ്ര​സ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് ധാ​ര​ണ​പ്ര​കാ​രം അ​നി​ത അ​നി​ൽ കു​മാ​ർ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഞ്ചാം വാ​ർ​ഡ് മെം​ബ​റാ​ണ് റൂ​ബി കോ​ശി. തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നു. അ​ഞ്ച് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​ന് പ​ത്ത് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്. റൂ​ബി കോ​ശി​യെ അ​നു​മോ​ദി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സി​ബി താ​ഴ​ത്തി​ല്ല​ത്ത്, രാ​ജീ​വ് താ​മ​ര​പ്പ​ള്ളി​ൽ, ജേ​ക്ക​ബ് ലൂ​ക്കോ​സ്, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, അ​നി​ത അ​നി​ൽ കു​മാ​ർ, ജെ​സി അ​ല​ക്സ്, രാ​ജു മ​രു​തി​ക്ക​ൽ, ആ​രോ​ൺ ബി​ജി​ലി പ​ന​വേ​ലി​ൽ, എ.​ടി. ജോ​യി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.