ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ മ​തി​ലു​ക​ള്‍ ത​ക​ര്‍​ത്തു
Friday, July 26, 2024 2:40 AM IST
അ​ടൂ​ര്‍: ച​ര​ക്കു​ലോ​റി വീ​ടു​ക​ളു​ടെ മ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് ഇ​ടി​ച്ചു​നി​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ആ​യ​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. കെ​പി റോ​ഡി​ല്‍ ഇ​ള​മ​ണ്ണൂ​ര്‍ തി​യ​റ്റ​ര്‍ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. കി​ന്‍​ഫ്രാ​യി​ല്‍​നി​ന്നും ലോ​ഡു​മാ​യി ഇ​റ​ങ്ങി വ​ന്ന 12 ട​യ​റു​ക​ളു​ള്ള ലോ​റി കെ​പി റോ​ഡി​ലേ​ക്ക് തി​രി​യാ​തെ നേ​രേ പൂ​ത​ങ്ക​ര റോ​ഡി​ലേ​ക്ക് ക​യ​റി​യാ​ണ് മ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് ഇ​ടി​ച്ചു​നി​ന്ന​ത്.


പ​ക​ല്‍സ​മ​യ​ത്ത് ഇ​വി​ടെ ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ന്‍​ഡും യാ​ത്ര​ക്കാ​രു​മു​ള്ള സ്ഥ​ല​മാ​ണ്. പ​രി​ക്കേ​റ്റ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും സ​മീ​പ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​ട്ടു​കാ​ര്‍ മാ​റ്റി. ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി സ്ഥ​ല​ത്തെ എ​ത്തി​യ അ​ടൂ​ര്‍ അ​ഗ്‌​നി​ശ​മ​ന​സേ​ന​യു​ടെ നി​ഗ​മ​നം.