റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ പ​ര​സ​ഹാ​യം വേ​ണ്ട; അ​ടൂ​രി​ൽ ഓ​ട്ടോ​മാ​റ്റി​ക് പെ​ഡ​സ്ട്രി​യ​ൻ ക്രോ​സിം​ഗ്
Thursday, July 25, 2024 3:11 AM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ല. ഓ​ട്ടോ​മാ​റ്റി ക് ​പെ​ഡ​സ്ട്രി​യൻ ​ക്രോ​സിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ച്ച​തോ​ടെ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ഇ​തി​ലെ ശ​ബ്ദ​സം​വി​ധാ​ന​ത്തോ​ടു കൂ​ടി​യു​ള്ള പ്ര​ത്യേ​ക ഉ​പ​ക​ര​ണം സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന കാ​ഴ്ച പ​രി​മി​ത​ർ​ക്കും വ​ള​രെ സ​ഹാ​യ​ക​ര​മാ​ണ്.

‌പെ​ഡ​സ്ട്രി​യൻ ​സി​ഗ്ന​ൽ ചു​വ​പ്പ് തെ​ളി​യു​മ്പോ​ൾ ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്നും ശ​ബ്ദം പു​റ​ത്തു​വ​രു​ന്ന​തി​നൊ​പ്പം ഉ​പ​ക​ര​ണ​ത്തി​ന് മു​ൻ​വ ശ​ത്തു​ള്ള നോ ​ക്രോ​സിം​ഗ് സി​ഗ് ന​ൽ​ഇ​ട​വി​ട്ട് പ്ര​കാ ശി​ക്കും. പെ​ഡ​സ്ട്രി​യ​ൻ സി​ഗ്ന​ലി​ൽ പ​ച്ച തെ​ളി​യു​മ്പോ​ൾ ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്നും ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ അ​ല​റം മു​ഴ​ങ്ങു ക​യും മു​ൻ​വ​ശ​ത്തു​ള്ള റോ​ഡ് മു ​റി​ച്ച് ക​ട​ക്കു​വാ​നു​ള്ള സി​ഗ്ന​ൽ തു​ട​ർ ച്ച​യാ​യി പ്ര​കാ​ശി​ക്കു​ക​യും ചെ​യ്യും.


ഇ​തോ​ടൊ​പ്പം ഉ​പ​ക​ര​ണ​ത്തി​ന് മു​ക​ൾ​വ​ശ​ത്തും ഡോം ​വൈ​ബ്രേ​റ്റ് ചെ​യ്ത് തു​ടങ്ങും. ​കാ​ഴ്ച് പ​രി​മി​ത​ർ​ക്ക് ബീ​പ് ശ​ബ്ദ​ത്തി​ലൂ​ടെ ഉ​പ​ക​ര​ണ​ത്തി​ന് അ​ടു​ത്തെ​ത്താനും തു​ട​ർ​ന്ന് ഉ​യ​ർ​ന്ന ശ​ബ്ദ​ത്തിലു​ള്ള അ​ല​റം കേ​ൾ​ക്കു​മ്പോ​ൾ റോ​ഡ് മു​റി​ച്ചുക​ട​ക്കാ​നും സാ​ധി​ക്കും. കേ​ൾ​വി പ​രി​മി​ത​ർ​ക്ക് ഉ​പക​ര​ണ​ത്തി​ന് മു​ക​ളി​ലു​ള്ള ഡോ​മി​ൽ സ്പ​ർ​ശി​ച്ച് നി​ൽ​ക്കു​ക​യാ​ണെ​ങ്കി ൽ ​വൈ​ബ്രേ​ഷ​ൻ സ്പ​ർ​ശ​ന​ത്തി​ലൂ​ടെ സി​ഗ്ന​ൽ മ​ന​സി​ലാ​ക്കി റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​നാ​കും.

പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ ക്കും ​റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ സം​വി​ധാ​നം വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്. രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ ത്ത​നം. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം അ​ടൂ​ർ ട്രാ​ഫി​ക് യൂ​ണി​റ്റ് എ​സ്ഐ സു​രേ​ഷ് കു​മാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എം​വി​ഐ കെ.​അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ വി​ല​യി​രു​ത്തി.