കൊ​ക്കാ​ത്തോ​ട് കോ​ട്ടാം​പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം
Thursday, July 25, 2024 3:11 AM IST
കോ​ന്നി: കൊ​ക്കാ​ത്തോ​ട് കോ​ട്ടാം​പാ​റ​യി​ലെ ന​ര​ക​ന​രു​വി ഭാ​ഗ​ത്ത് പി​ടി​യാ​ന​യെ വ​ന​ത്തി​നു​ള്ളി​ൽ ച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 34 വ​യ​സു​ണ്ട്. ന​ടു​വ​ത്തു​മൂ​ഴി റേ​ഞ്ചി​ലെ കൊ​ക്കാ​ത്തോ​ട് ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ വ​ന​ത്തി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

വ​നം​വ​കു​പ്പ് വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജ​ഡം സം​സ്ക​രി​ക്കും.


അ​ച്ച​ൻ​കോ​വി​ൽ വ​ന​മേ​ഖ​ല​യി​ൽ ര​ണ്ടു കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ​തി​നെത്തുട​ർ​ന്ന് ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​വി​ടേ​ക്കു പോ​യ​തി​നാ​ൽ കോ​ട്ടാം​പാ​റ​യി​ലെ ജ​ഡം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. ജ​ഡ​ത്തി​നു സ​മീ​പം ഏ​ഴം​ഗ വ​ന​പാ​ല​ക സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.