യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
Tuesday, October 22, 2024 10:23 PM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര കാ​ടാം​കു​ളം ച​രു​വി​ള മേ​ലേ​തി​ൽ പ​രേ​ത​നാ​യ വി. ​ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ അ​നീ​ഷി ( 33)നെ​യാ​ണ് ‌മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ അ​റ്റ​കു​റ്റ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മു​ത​ൽ അ​നീ​ഷി​നെ സു​ഹൃ​ത്തു​ക്ക​ൾ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ വ​ന്നു നോ​ക്കു​മ്പോ​ൾ കാ​ലി​ൽ വ​യ​ർ ചു​റ്റി​യ നി​ല​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. കാ​ടാം​കു​ള​ത്ത് വീ​ട്ടി​ൽ വൈ​ദ്യു​ത അ​റ്റ​കു​റ്റ​പ​ണി ഉ​ൾ​പ്പ​ടെ​യു​ള​ള ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ അ​നീ​ഷി​ന്‍റെ അ​മ്മ മ​ണി​യ​മ്മ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ആ​യി​രു​ന്നു താ​മ​സം.


അ​നീ​ഷ് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലും അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന വീ​ട്ടി​ലു​മാ​യി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സി​സി​ടി വി ​ടെ​ക്നീ​ഷ്യ​ൻ ആ​യി​രു​ന്നു അ​നീ​ഷ് .കൊ​ട്ടാ​ര​ക്ക​ര പോ​ലി​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: മ​ണി​യ​മ്മ, സ​ഹോ​ദ​രി: ചി​ത്ര.